Saturday, May 18, 2024

ad

Homeരാജ്യങ്ങളിലൂടെഅർജന്റീനയിൽ തൊഴിലാളികൾ പൊതുപണിമുടക്കിലേക്ക്‌

അർജന്റീനയിൽ തൊഴിലാളികൾ പൊതുപണിമുടക്കിലേക്ക്‌

ആര്യ ജിനദേവൻ

ർജന്റീനയിൽ തൊഴിലാളികൾ മെയ്‌ ഒന്പതിന്‌ പൊതുപണിമുടക്ക്‌ പ്രഖ്യാപിച്ചിരിക്കുന്നു. 2023 ഡിസംബറിൽ അധികാരത്തിൽ വന്ന, ഹ്രസ്വകാലംകൊണ്ട്‌ ജനവിരുദ്ധനയങ്ങളിൽ റിക്കാർഡ്‌ സ്ഥാപിച്ച ഹാവിയർ മിലെയ്‌ ഗവൺമെന്റിനെതിരെ ഇത്‌ രണ്ടാംതവണയാണ്‌ ജനറൽ കോൺഫെഡറേഷൻ ഓഫ്‌ ലേബറിന്റെ (സിജിടി) ആഹ്വാനപ്രകാരം തൊഴിലാളികൾ പണിമുടക്കാൻ തീരുമാനിച്ചത്‌. 2024 ജനുവരിയിൽ നടന്ന പണിമുടക്ക്‌ തൊഴിലാളി പങ്കാളിത്തത്തിൽ വൻ വിജയമായിരുന്നു.

തൊഴിലാളികളുടെയും ജനങ്ങളുടെയും ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന ചെലവുചുരുക്കൽ നയത്തിനെതിരെയുള്ള രണ്ടാഴ്‌ച നീണ്ടുനിൽക്കുന്ന പ്രചാരണപരിപാടികളുടെ സമാപനമായാണ്‌ മെയ്‌ 9ന്‌ പൊതുപണിമുടക്ക്‌ നടക്കുന്നത്‌. ഏപ്രിൽ 23ന്‌ അർജന്റീനയിലെ നഗരങ്ങളിലുടനീളം വന്പിച്ച തൊഴിിലാളി പ്രകടനങ്ങൾ സിജിടിയുടെ നേതൃത്വത്തിൽ നടന്നു. മെയ്‌ ഒന്നിന്‌ അടുത്തഘട്ടം മഹാപ്രകടനങ്ങൾ അരങ്ങേറും. ഇതിനിടയ്‌ക്കുള്ള ദിവസങ്ങളിൽ അർജന്റീനയിലെ തെരുവുകൾ മിലെയ്‌ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശബ്ദമുഖരിതമായിരിക്കും. അർജന്റീൻ വർക്കേഴ്‌സ്‌ സെൻട്രൽ യൂണിയനെ പോലെയുള്ള മറ്റു യൂണിയനുകളും സിജിടിക്കൊപ്പം ഈ പ്രക്ഷോഭത്തിൽ അണിനിരക്കുന്നു.

ഉന്നതവിദ്യാഭ്യാസം സംരക്ഷിക്കുകയെന്ന മുദ്രാവാക്യവും തൊഴിലാളികൾ ഉന്നയിക്കുന്നതിനാൽ വിദ്യാർഥികളും അധ്യാപകരും ഈ പ്രക്ഷോഭത്തിൽ തൊഴിലാളികൾക്കൊപ്പം അണിനിരക്കുന്നുണ്ട്‌. അർജന്റീനയിലെ സർവകലാശാലകൾ ഗുരുതരമായ സാന്പത്തിക പ്രതിസന്ധിയിയാണ്‌ മിലെയ്‌ ഭരണത്തിൽ അഭിമുഖീകരിക്കുന്നത്‌. മെയ്‌ 9ന്റെ പൊതുപണിമുടക്ക്‌ ഈ പശ്ചാത്തലത്തിൽ എല്ലാവിഭാഗത്തിന്റെയും പിന്തുണയോടെ ചരിത്ര വിജയമാകുമെന്ന്‌ ഉറപ്പാണ്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen + three =

Most Popular