Saturday, May 18, 2024

ad

Homeലേഖനങ്ങൾമാലിന്യ സംസ്കരണം വടക്കാഞ്ചേരിയുടെ വിജയഗാഥ

മാലിന്യ സംസ്കരണം വടക്കാഞ്ചേരിയുടെ വിജയഗാഥ

കെ.കെ മനോജ്

2015ൽ ആണ് വടക്കാഞ്ചേരി, മുണ്ടത്തിക്കോട് പഞ്ചായത്തുകൾ കൂട്ടിച്ചേർത്ത്- വടക്കാഞ്ചേരി നഗരസഭ രൂപീകൃതമാകുന്നത്. 52 സ്-ക്വയർ കിലോമീറ്റർ ആണ് വിസ്-ത്യതി. 67000ത്തിധികം ജനങ്ങൾ അധിവസിക്കുന്നു. 41 വാർഡുകളാണ് നഗരസഭയിലുള്ളത്-. കാർഷികമേഖലയ്-ക്ക്- ഇന്നും സ്വാധീനം ഉണ്ട്‌, വടക്കാഞ്ചേരി പുഴ, അകമല തോട്- എന്നീ രണ്ട് പ്രധാന ജലസ്രോതസുകളും 80ൽ പരം ചെറു കൈതോടുകളും 100ൽ പരം കുളങ്ങളും നഗരസഭയിൽ ഉണ്ട്‌.

2015ന് മുൻപ് പഞ്ചായത്തുകളിൽ വിവിധങ്ങളായ മാലിന്യ സംസ്കരണ പരിപാടികൾ ഉണ്ടായിരുന്നു. അജൈവമാലിന്യ ശേഖരണത്തിന് ഹരിതകർമ്മസേനയുടെ മാതൃകയിൽ ചെറുഗ്രൂപ്പുകൾ രൂപീകരിക്കുകയും ഏകീകൃതമല്ലാത്ത ശേഖരണ പരിപാടികൾ നടക്കുകയും ചെയ്തിരുന്നു. ജൈവമാലിന്യവും ഇപ്രകാരം ശേഖരിച്ചിരുന്നു. ഈ മാലിന്യങ്ങൾ എല്ലാംതന്നെ കുമ്പളങ്ങാടുള്ള 7 ഏക്കർ വിസ്-തൃതി ഉള്ള മാലിന്യയാർഡിൽ കുഴിയെടുത്ത് നിക്ഷേപിക്കലായിരുന്നു പതിവ്, 2016ൽ ‘സർവ്വശുദ്ധി’ എന്ന സമഗ്രമാലിന്യ സംസ്കരണ പരിപാടിക്ക് തുടക്കം കുറിക്കുകയുണ്ടായി. എന്നിരുന്നാലും ശേഖരിക്കുന്നമാലിന്യങ്ങൾ യഥാവിധി സംസ്കരിക്കാത്തതിനെ തുടർന്ന് കുമ്പളങ്ങാട് മാലിന്യയാർഡ് പരിസരത്ത് സംഘടിപ്പിക്കപ്പെട്ട ബഹുജന പ്രക്ഷോഭത്തെ തുടർന്ന് മാലിന്യ സംസ്കരണത്തിന് തികച്ചും ഗൗരവമായ രീതിയിൽ ഒരു സമീപനം നഗരസഭ കൈകൊള്ളുകയുണ്ടായി.

പദ്ധതിയിനത്തിൽ തുക വകയിരുത്തി കുമ്പളങ്ങാടും ആര്യംപാടത്തും ഓരോ എംസിഎഫ് വീതവും കുമ്പളങ്ങാട് ഒരു ആർആർഎഫും സ്ഥാപിച്ച് പ്രവർത്തനമാരംഭിച്ചു. കുമ്പളങ്ങാട്- യാർഡിൽ ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് 2ടൺ പ്രതിദിനശേഷിയുള്ള ബയോഗ്യാസ്- പ്ലാന്റും സ്ഥാപിച്ചു. തുടർന്ന് എസ്ബിഎം, ഫിനാൻസ്- ഗ്രാന്റ്, വികസന ഫണ്ട്‌ എന്നിവയുടെ സഹായത്തോടെ സമഗ്രമാലിന്യ സംസ്കരണ പരിപാടികൾ നഗരസഭ കൈക്കൊണ്ടു. ഇതോടൊപ്പംതന്നെ സർക്കാർ നിർദേശങ്ങൾ യഥാസമയം നടപ്പാക്കുകവഴി ഇന്ന് മാലിന്യസംസ്കരണ രംഗത്ത് മറ്റൊരു മാതൃകയായി നഗരസഭ മാറിയിരിക്കുകയാണ്.

ഖരമാലിന്യസംസ്കരണ പ്ലാന്റ്
(ഡി‐വാട്ടേർഡ്- കമ്പോസ്റ്റിംഗ് സിസ്റ്റം)
കുമ്പളങ്ങാട് മാലിന്യയാർഡിൽ തന്നെ 8000 സ്ക്വയർ ഫീറ്റ് വിസ്-ത്യതിയിൽ 4600000 രൂപ ചെലവഴിച്ച് കെട്ടിടം നിർമ്മിക്കുകയുണ്ടായി, 1900000 രൂപ ട്രാൻസ്ഫോർമർ, അധിക ഇലക്ട്രിക് ലൈനുകൾ, കെട്ടിടങ്ങളുടെ ഇലക്ട്രിഫിക്കേഷൻ എന്നിവയ്ക്കായി ചെലവഴിച്ചു. സോഷ്യോ ഇക്കണോമിക്ക്- യൂണിറ്റ് ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോടെ 46ലക്ഷം രൂപ ചിലവാക്കിയാണ് ഡി വാട്ടേർഡ് കമ്പോസ്റ്റിംഗ് സിസ്റ്റം നടപ്പാക്കിയിട്ടുള്ളത്.

ഭൂമിമിത്ര എന്ന പേരിൽ കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്യപ്പെട്ട വനിത ഗ്രൂപ്പ് നഗരത്തിലെ സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന ജൈവമാലിന്യങ്ങൾ ഈ പ്ലാന്റൽ എത്തിക്കുന്നു. വേസ്റ്റ് ശേഖരിക്കുന്നതിനും, പ്ലാന്റിൽ എത്തിക്കുന്നതിനും ക്രെയ്റ്റ്, ഇലക്ട്രിക്ക് വാഹനങ്ങൾ എന്നിവ ഇവർക്കുണ്ട്‌. പ്ലാന്റിൽ എത്തുന്ന ജൈവ മാലിന്യം ആദ്യം പരിശോധിച്ച് അജൈവമാലിന്യങ്ങൾ അവയിലുണ്ടെങ്കിൽ് അവ എടുത്ത് മാറ്റുകയും ചെയ്യുന്നു. കൺവെയർ ബെൽറ്റിലൂടെയാണ് ഈ പ്രക്രിയ നടത്തുന്നത്. തുടർന്ന് ജൈവമാലിന്യം ചോപ്പിങ്ങ് മെഷീനിൽ വച്ച് കഷണങ്ങളാക്കി നുറുക്കുന്നു. ഇങ്ങനെ സൈസ് ചെയ്യപ്പെട്ട മാലിന്യം മറ്റൊരു യന്ത്ര സഹായത്തോടെ പിഴിഞ്ഞ് അതിലെ ജലാംശം കുറയ്ക്കുന്നു. ഇതിനുശേഷം മാലിന്യത്തിൽ പരമാവധി 30ശതമാനമായിരിക്കും ഈർപ്പത്തിന്റെ അളവ്. ഈ മാലിന്യത്തിൽ തുടർന്ന് യന്ത്രസഹായത്തോടെതന്നെ ഇനോക്കുലം മിക്സ് ചെയ്യുകയും പ്ലാസ്റ്റിക്ക് ട്രേകളിൽ ഇത് ശേഖരിച്ച് റാക്കുകളിൽ സൂക്ഷിക്കുന്നു. 15 മുതൽ 20 ദിവസത്തിനുള്ളൽð ഇങ്ങനെ ശേഖരിക്കുന്ന ജൈവമാലിന്യം വിഘടിച്ച് കമ്പോസ്റ്റ്- ആയിത്തീരുകയും തുടർന്ന് പൊടിച്ച് ജൈവവളമായി ഉപയോഗിക്കാവുന്നതാണ്. ജൈവവളത്തിന്റെ ഗുണപരത പരിശോധന വിധേയമാക്കിയതിൽ പിഎച്ച് വാല്യു 8 ആണ് കണ്ടെത്തിയിട്ടുള്ളത്. ഇതിലാവശ്യമുള്ള മറ്റു ഘടകങ്ങൾകൂടി ചേർത്ത് നല്ല ജൈവവളമായി കർഷകർക്ക് വിതരണം ചെയ്യാവുന്നതാണ്. പിഴിഞ്ഞെടുത്ത മാലിന്യത്തിലെ ജലം മറ്റൊരു ബയോഗ്യാസ് പ്ലാന്റിലേക്ക് വിട്ട് അത് ബയോഗ്യാസാക്കി മാറ്റുന്നു.

ഈ സംവിധാനത്തിന്റെ ഗുണങ്ങൾ
1. മാലിന്യം യന്ത്ര സഹായത്തോടെ കൈകാര്യം ചെയ്യുന്നതിനാൽ മനുഷ്യാധ്വാനം കുറവ്- മതി
2. മാലിന്യം തറയിൽ സൂക്ഷിക്കുന്നില്ല. അതിനാൽ ലീച്ചേറ്റ് ഒഴുകി പരക്കുന്നില്ല.
3. പുഴു ഈച്ച എന്നിവ ഇല്ല
4. കയർപിത്ത്- തുടങ്ങിയ മറ്റു മാധ്യമങ്ങൾ ആവശ്യമില്ല.
5. നിലവിലുള്ള മാലിന്യ സംസ്-കരണ സംവിധാനങ്ങളെക്കാൾ ആധുനികമാണ്.

അജൈവമാലിന്യ സംസ്കരണം
2018‐ൽ ആണ് നഗരസഭയിൽ ഹരിതകർമ്മസേനയുടെ പ്രവർത്തനം ആരംഭിക്കുന്നത്-. 68 ആണ് ഇപ്പോൾ ഹരിതകർമ്മസേനയുടെ അംഗബലം.

18000 ആണ് നഗരസഭയിലെ എല്ലാതലത്തിലുമുള്ള കെട്ടിടങ്ങളുടെ എണ്ണം. എല്ലാ കെട്ടിടങ്ങളും ഹരിതമിത്ര ആപ്പിന്റെ സഹായത്തോടെ ക്യൂആർ കോഡ് പതിപ്പിച്ചുകഴിഞ്ഞു. 100ശതമാനം കെട്ടിടങ്ങളും ഹരിതകർമ്മസേനയുടെ കവറേജിലാണ്. എന്നിരുന്നാലും പ്രതിമാസം മുഴുവൻ കെട്ടിടങ്ങളിൽ നിന്നും യൂസർഫീ ശേഖരിക്കുവാൻ കഴിയുന്നില്ല. നഗരസഭയുടെ വിസ്-തൃതി, കുന്നിൻ പ്രദേശങ്ങളിലുള്ള റസിഡൻഷ്യൽ മേഖലകൾ എന്നിവ പ്രതിമാസകളക്ഷന് തടസമാണ്. എന്നാലും 2 മാസത്തിനുള്ളിൽ 100 ശതമാനം കെട്ടിടങ്ങളിൽ നിന്നും കളക്ഷൻ നടത്താൻ കഴിയുന്നുണ്ട്‌. വിജിഎഫ് ഇല്ലാതെ പ്രതിദിനം 350 മുതൽ 400 രൂപ വരെ വരുമാനം ഹരിതകർമ്മസേനയ്ക്ക് ലഭിക്കുന്നുണ്ട്‌ ഏറ്റവും മികച്ച സെഗ്രിഗേഷൻ മെക്കാനിസം ഹരിതകർമ്മസേനയ്ക്കുണ്ട്‌. 13 തരമായാണ് പ്ലാസ്റ്റിക്ക് വേർത്തിരിക്കുന്നത്. 2022 ഏപ്രിൽ മുതൽ നാളിതുവരെ തരംതിരിച്ച് കയറ്റിഅയച്ച് വിറ്റ പ്ലാസ്റ്റിക്കിന്റെ അളവ് 34256 കിലോ ആണ്. ശരാശരി 4.5 ലക്ഷം രൂപ ഇതിൽ മാത്രം വരുമാനം ലഭിച്ചിട്ടുണ്ട്‌. ആക്രി ഇനങ്ങൾ മാത്രമായി 32 ടൺ ആണ് കയറ്റി അയച്ച് വിറ്റത്. 6.3 ലക്ഷം രൂപ ശരാശരി വരുമാനം ലഭിച്ചു.

5 ഗ്രൂപ്പുകളാണ് ഹരിതകർമ്മസേനയിൽ ഉള്ളത്- ഇന്ന് ഏറ്റവും മികച്ച രീതിയിൽ ഹരിതകർമ്മസേന പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഹരിതകർമ്മസേനയുടെ ഭാഗമായി സ്ഥിരം സ്വാപ്പ് ഷോപ്പ് തുറക്കാനുള്ള ഒരുക്കത്തിലാണ്.

നഗരസഭയിലെ 4800 വീടുകളിൽ ബയോബിൻ മുഖേന ജൈവമാലിന്യം സംസ്കരിക്കപ്പെടുന്നുണ്ട്‌. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി മുഖേന 3000ത്തോളം വീടുകളിൽ കമ്പോസ്റ്റിങ്ങ്- പിറ്റുകൾ നിർമ്മിച്ച് നൽകിയിട്ടുണ്ട്‌. കൂടാതെ 1250ൽ അധികം ബയോഗ്യാസ് പ്ലാന്റുകൾ 400ൽ അധികം വെർമി കമ്പോസ്റ്റുകൾ നഗരസഭ നൽകിയിട്ടുണ്ട്‌. ഏകദേശം 20ടൺ ആണ് പ്രതിദിനം നഗരസഭയിൽ ഉണ്ടാകുന്ന മാലിന്യത്തിന്റെ അളവ്. നഗരസഭയുടെ ഖരമാലിന്യസംസ്-കരണപ്ലാന്റിന് 10ടൺ ആണ് കപ്പാസിറ്റി.

പ്രതിദിനം ഏകദേശം 500കിലോ പ്ലാസ്റ്റിക്- അടക്കമുള്ള അജൈവമാലിന്യം ശേഖരിക്കപ്പെടുന്നുണ്ട്‌. മേൽ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നതുമൂലം നഗരസഭ സീറോ വേസ്റ്റ്- നഗരസഭയായി മാറിയിരിക്കുകയാണ്.

കൂടാതെ 2021 ജനുവരി മുതൽ നാളിതുവരെ 340ടൺ ലഗസി വേസ്റ്റ് ആണ് അംഗീകൃത ഏജൻസിക്കും ക്ലീൻ കേരള കമ്പനിക്കുമായി നഗരസഭ നൽകിയിട്ടുള്ളത്.

2021 ജനുവരി മുതൽ നാളിതുവരെ 3,36,00 രൂപ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചവരിൽ നിന്നും നഗരസഭ ഈടാക്കുകയുണ്ടായി. 226 പേരാണ് ഇങ്ങനെ ശിക്ഷിക്കപ്പെടുകയുണ്ടായത്-. ഇതുകൊണ്ടുതന്നെ നഗരസഭയിൽ ഒരിടത്തും വേസ്റ്റ്- കൂനകളോ, ചവർകൂമ്പാരമോ ഇല്ല. 23 കണ്ടീജന്റ്- തൊഴിലാളികളും 4 ഹെൽത്ത്- ഇൻസ്-പെക്-ടർമാരും ഒരു ഹെൽത്ത്- സൂപ്പർവൈസറും അടങ്ങുന്ന നഗരസഭ ഹെൽത്ത്- വിഭാഗവും ഹരിതകർമ്മസേനയും കുടുംബശ്രീയും സെക്രട്ടറി അടക്കമുള്ള ജീവനക്കാരും ആരോഗ്യകാര്യ സ്ഥിരം സമിതിയും മറ്റ് കൗൺസിലർമാരും ചെയർമാനും നഗരസഭയുടെ മാലിന്യ സംസ്-കരണ പരിപാടികൾ സദാസമയം പരിപാലിക്കുന്നു.

2021‐22 ലെ സ്വരാജ് ട്രോഫിയിലെ രണ്ടാം സ്ഥാനവും, മഹാത്മാഅയ്യങ്കാളി പുരസ്-ക്കാരത്തിൽ സംസ്ഥാനത്ത്- ഒന്നാം സ്ഥാനവും ലഭിച്ചത്- വഴി നഗരസഭയുടെ സേവന ഉത്തരവാദിത്ത്വം വർദ്ധിച്ചിരിക്കുന്നു എന്ന് സ്വയം വിലയിരുത്തുന്നു.
(വടക്കാഞ്ചേരി നഗരസഭ സെക്രട്ടറിയാണ്‌ ലേഖകൻ)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 4 =

Most Popular